ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്നം അവാർഡ് സമ്മാനിച്ചു.

ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്നം അവാർഡ് സമ്മാനിച്ചു.
Aug 16, 2024 10:06 PM | By PointViews Editr


കാക്കനാട്: സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സിഎംഐ സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ.വർഗീസ് പാത്തികുളങ്ങര അച്ചൻ അർഹനായി. സീറോമലബാർസഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അവാർഡ് നൽകിക്കൊണ്ട് പറഞ്ഞു. തലശ്ശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് "പൗരസ്ത്യരത്നം" അവാർഡ്.


സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരായിരുന്നു അവാർഡ് നിർണ്ണയകമ്മിറ്റി അംഗങ്ങൾ. പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയിൽ അവബോധം വളർത്തുന്നതിലും അമൂല്യമായ സംഭാവനകൾ നൽകാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് സാധിച്ചുവെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.


അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് കറുകുറ്റി ക്രൈസ്റ്റ് ദ കിംഗ് സിഎംഐ. ആശ്രമത്തിൽ നടന്ന പൊതുസമ്മേളത്തിൽവച്ചു ഫാ.വർഗീസ് പാത്തികുളങ്ങരക്ക് സമ്മാനിച്ചു. മേജർ ആർച്ചുബിഷപ്പ് അദ്ദേഹത്തെ അനുമോദിക്കുകയും സീറോമലബാർ സഭയുടെ നാമത്തിൽ നന്ദി അർപ്പിക്കുകയും ചെയ്തു. മാർ തോമസ് ഇലവനാൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ബിജു വടക്കേൽ സിഎംഐ, ഫാ. ബെന്നി നൽക്കര, ഫാ. ജെയ്സൺ ചിറേപ്പടിക്കൽ, എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.


 

Fr. Varghese Pathikulangara was presented with the Oriental Ratnam Award

Related Stories
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
Top Stories